Little Flower Mission

സെന്‍റ്. സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, തോപ്പുംപടി, പള്ളുരുത്തി

 

ചെറുപുഷ്പമിഷന്‍ലീഗിന്‍റെ ചരിത്രപശ്ചാത്തലം

 

ദൈവവിളിയുടെ നഴ്സറി എന്നറിയപ്പെടുന്ന ചെറുപുഷ്പ മിഷന്‍ലീഗ് വി. കൊച്ചുത്രേസ്യയുടെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. പ്രേഷിതപ്രവര്‍ത്തനവും ദൈവവിളിപ്രോത്സാഹനവും വ്യക്തിത്വവികാസവുമാണ് സംഘടനയുടെ ലക്ഷ്യങ്ങള്‍. പാലാ ഭരണങ്ങാനം ഇടവകയെ കുട്ടികള്‍ക്ക് മിഷന്‍പ്രവര്‍ത്തനങ്ങളെപ്പറ്റി പറഞ്ഞുകൊടുക്കുകയും മിഷനറിമാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുകയും ചെയ്തിരുന്നത് വി. അല്‍ഫോന്‍സാമ്മയായിരുന്നു. 1947 ല്‍ ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചപ്പോള്‍ സുവിശേഷം പ്രഘോഷിച്ചിരുന്നവര്‍ വിദേശത്തേയ്ക്ക് മടങ്ങിയ അവസരത്തില്‍ വി. അല്‍ഫോന്‍സാമ്മയാല്‍ പ്രചോദിതരായിരുന്ന യുവാക്കളായി മാറിയിരുന്ന ആ കുട്ടികള്‍ ചേര്‍ന്ന് "വേദപ്രചാരസംഘം" എന്ന ഒരു കൂട്ടായ്മ ഉണ്ടാക്കുകയും ഭവനസന്ദര്‍ശനം വഴി സുവിശേഷം പ്രചരിപ്പിക്കുകയും ഉത്തര്യേയിലെ മിഷനറിമാരെ സഹായിക്കുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ച് സഹായം എത്തിക്കുകയും ചെയ്തിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുശേഷം ആ സംഘം വി. അല്‍ഫോന്‍സാമ്മയുടെ പ്രിയപ്പെട്ട വിശുദ്ധയായ വി. കൊച്ചുത്രേസ്യയുടെ നാമധേയമായ "ചെറുപുഷ്പം" എന്ന പേരിനോടുകൂടെ മിഷന്‍ലീഗ് എന്ന് ചേര്‍ത്തുകൊണ്ട് "ചെറുപുഷ്പമിഷന്‍ലീഗ്" എന്ന സംഘടനയായി 1947 ഒക്ടോബര്‍ 1 ന് പാലായിലെ ഭരണങ്ങാനത്ത് രൂപം കൊണ്ടു. കേരളസഭയ്ക്ക് ബഹുമാന്യരായ 41 മെത്രാന്‍മാരെയും പതിനായിരത്തിലധികം സന്യസ്തരെയും അതിലുമധികം മിഷനറിമാരെയും പ്രഗല്‍ഭരായ അല്‍മായ പ്രേഷിതരെയും പ്രധാനം ചെയ്ത ഈ സംഘനെയെക്കുറിച്ച് പാലായിലെ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന നമ്മുടെ ഇടവകാംഗം നെടുംപറമ്പില്‍ ജോസഫ് ചേട്ടന്‍ മനസ്സിലാക്കുകയും അന്ന് കൊച്ചി രൂപതയുടെ മെത്രാനായിരുന്ന അലക്സാണ്ടര്‍ എടേഴത്ത് തിരുമേനിയെ സംഘടനയെക്കുറിച്ച് ധരിപ്പിക്കുകയും പിതാവ് അന്ന് സെമിനാരി റെക്ടറായിരുന്ന ജോസഫ് കുരീത്തറ പിതാവിനെ സംഘടന രൂപീകരിക്കുന്നതിനുള്ള ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.

 

1967 ഒക്ടോബര്‍ 3-ാം തീയതി തോപ്പുംപടി സെന്‍റ്. സെബാസ്റ്റ്യന്‍ പള്ളിയുടെ കുരിശുപള്ളിയായ സെന്‍റ്. ജോസഫ് ചാപ്പലില്‍ വെച്ച് അന്നത്തെ അസി. വികാരി ഫാ. ലൂയീസ് കാട്ടിപറമ്പിലിന്‍റെ നേതൃത്വത്തില്‍ ആദ്യശാഖ ആരംഭിച്ചത്. തുടര്‍ന്ന് സെന്‍റ. സെബാസ്റ്റ്യന്‍ പള്ളിയിലും ഔവ്വര്‍ ലേഡീസ് കോണ്‍വെന്‍റിലും ചിറക്കപ്പമ്പ് കുരിശുപള്ളിയിലും അഗസ്റ്റിന്‍ ചുള്ളിക്കലിന്‍റെ വസതിയിലും കരുവേലിപ്പടി സെന്‍റ്. സെബാസ്റ്റ്യന്‍ ചാപ്പലിലും യൂണിറ്റുകള്‍ സ്ഥാപിച്ചു.

 

ആഴ്ചതോറും സംഘടനയുടെ പ്രാര്‍ത്ഥനകള്‍ നടത്തുകയും കുട്ടികളുടെ വ്യക്തിത്വവികസനത്തിനും കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും വേണ്ടി വേദികള്‍ ഒരുക്കുക രഹസ്യപരിവുകള്‍ ശേഖരിക്കുക, തീപ്പെട്ടി അരിശേഖരിച്ച് സാധുക്കള്‍ക്ക് വിതരണം ചെയ്യുക, പള്ളി വൃത്തയാക്കുക, സെമിത്തേരി വൃത്തിയാക്കുകയും പിന്നെ അള്‍ത്താര അലങ്കരിക്കുകയും മറ്റു ഭക്തകൃത്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തുവന്നു. ഈ സംഘടന കൊച്ചിയിഞ്ഞ സ്ഥാപിച്ചതും ശാഖയ്ക്ക് നേതൃത്വം നല്‍കിയതും നെടുംപറമ്പില്‍ ജോസഫ് ചേട്ടനും അദ്ദേഹത്തിന്‍റെ ഭാര്യ സാറാമ്മ ജോസഫുമായിരുന്നു. അംഗങ്ങളെ ബോധവത്ക്കരിക്കുന്നതിനുവേണ്ടി എല്ലാവര്‍ഷവും സെമിനാറുകള്‍ സ്റ്റഡിക്ലാസ്സുകളും നടത്താറുണ്ട്. മതബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഈ സംഘടനയാണ്. അതുപോലെ തന്നെ ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയിരുന്നു. നമ്മുടെ ഇടവകാംഗം സി. മേരിജോണ്‍ ചാണയില്‍ ആണ് രൂപതയിലെ ആദ്യ ദൈവവിളി സ്നേഹവും, ത്യാഗവും, സേവനവും സഹനവും മുദ്രാവാക്യങ്ങളായി സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മിഷന്‍ ലീഗ്. സാഹിത്യപരവും കലാപരവുമായ കഴിവുകള്‍ വളര്‍ത്തുന്നതിനുവേണ്ടി "സന്ദേശം" എന്ന പേരില്‍ കയ്യെഴുത്തുമാസിക ആരംഭിക്കുകയും ആദ്യകൈയ്യെഴുത്ത് മാസിക 1984 ആഗസ്റ്റ് 18 ന് പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് അഞ്ച് ലക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. വായനാശീലം വളര്‍ത്തുന്നതിന്‍റെ ഭാഗമായി "ലീജിയന്‍ ഓഫ് മേരി" സംഘടനയുടെ കുറെ പുസ്തകങ്ങളും ഷെല്‍ഫും മിഷന്‍ ലീഗിന് നല്‍കുകയും ചെയ്തു. 1985 ല്‍ പരി. പിതാവ് ജോണ്‍ രണ്ടാമന്‍ പാപ്പ കൊച്ചി സന്ദര്‍ശനത്തിന്‍റെ സ്മരണയ്ക്കായി 1986 നവംബര്‍ 3 ന് "പേപ്പല്‍ മിഷന്‍ ലൈബ്രറി" എന്ന പേരില്‍ ഒരു ലൈബ്രറി ആരംഭിച്ചു. മോണ്‍ പോള്‍ കാട്ടിശ്ശേരിയാണ് ലൈബ്രറി ഉത്ഘാടനം ചെയ്തത്. ഇതില്‍ - 2000 ത്തോളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രോത്സാഹനം നല്‍കിയിരുന്നത് ദിവംഗതനായ - മെത്രാന്‍ ജോസഫ് കുരീത്തറ പിതാവായിരുന്നു.

 

ചെറുപുഷ്പം മിഷന്‍ ലീഗിന്‍റെ ഇപ്പോഴത്തെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ :

 

എല്ലാ ശനിയാഴ്ചയും 7.30 ന്‍റെ ദിവ്യബലിക്കുശേഷം പ്രാര്‍ത്ഥനയോടുകൂടി മീറ്റിംഗ് കൂടുകയും കുട്ടികളുടെ വ്യക്തിത്വവികാസത്തിനുവേണ്ടി വേദിയൊരുക്കുകയും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നു.

 

ഭാരവാഹികള്‍

 

ആനിമേറ്റര്‍ : സി. ജാസ്മിന്‍ ജോസഫ്

 

പ്രസിഡന്‍റ് : പെട്രീഷ്യ പായ്‍വ

 

സെക്രട്ടറി : അവിലിൻ റോസ്

 

ജോ. സെക്രട്ടറി : ആന്‍ മരിയ ജെയ്സണ്‍

 

ക്യാഷ്യര്‍ : സിസിലിയ മേരി

GALLARY

Parish Bulletin

more videos

Sundays: Morning - 05.30,07.00,09.15 (Catechism Students Mass), Evening - 06.00 PM | Thursdays: Morning - 06.30, 07.30, Afternoon - 06.00 Followed by Novena to St. Sebastian | Other Weekdays: Morning - 06:30, 07.30, Afternoon - 06.00