Blessed Sacrament

ബ്ലസ്ഡ് സാക്രമെന്‍റ് സംഘടന

 

1947 ല്‍ ആഗസ്റ്റ് മാസം 15-ാം തീയതി ബ്ലസ്ഡ് സാക്രമെന്‍റ് സംഘടന സ്ഥാപിതമായി. ഇതിന്‍റെ സ്ഥാപിതന്‍ കളരിക്കല്‍ കിത്തോ ആബേല്‍ മാസ്റ്റര്‍. 1950 മുതല്‍ പെസഹാവ്യാഴാഴ്ചത്തെ ആരാധനയ്ക്കുള്ള അള്‍ത്താര ഡെക്കറേഷന്‍ അതിമനോഹരമായി അലങ്കരിച്ചുപോരുന്നു. പെസഹാവ്യാഴാഴ്ചയും ദു:ഖവെള്ളിയും ഉയര്‍പ്പിന്‍റെ ഒരുക്കങ്ങളും ഈ സംഘടനയാണ് ചെയ്യുന്നത്. ആദ്യ കാലങ്ങളില്‍ തൈയ്യല്‍ ക്ലാസുകള്‍ നടത്തുക, കയര്‍ പിരിപ്പിക്കല്‍, പൂക്കള്‍ ഉണ്ടാക്കല്‍, മെഴുകുതിരി ഉണ്ടാക്കല്‍ എന്നിവ നടത്തി പാവപ്പെട്ടവരുടെ വീട് ഓലമേഞ്ഞു കൊടുക്ക0- എന്നിവ സംഘടന ചെയ്തിരുന്നു. 1950 മുതല്‍ ദിവ്യകാരുണ്യ സ്വീകരണത്തിന് കുട്ടികളെ പഠിപ്പിക്കയും അവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്, വെന്തീഞ്ഞ, കൊന്ത, ചായസല്‍ക്കാരം എന്നിവയ്ക്ക് നേതൃത്വവും നല്‍കുന്നതും ഈ സംഘടനയാണ്. എല്ലാ മാസവും 18-ാം തീയതി വൈകുന്നേരത്തെ കുര്‍ബാനയ്ക്കുശേഷം അരമണിക്കൂര്‍ ആരാധന നടത്തിയിരുന്നു. 5 വര്‍ഷത്തോളം ഈ ആരാധന നിലച്ചിരുന്നു. ഫ്രാന്‍സീസ് സ്യേര്‍ കളത്തില്‍ വീട്ടില്‍ ഈ ആരാധന വീണ്ടും തുടങ്ങി. എല്ലാ മാസവും 1 -ാം വെള്ളിയാഴ്ച വൈകുന്നേരം കുര്‍ബാനയ്ക്കുശേഷം ആരാധന തുടര്‍ന്നുപോരുന്നു. ഇപ്പോഴത്തെ ഭാരവാഹികള്‍

 

പ്രസിഡന്‍റ് : സെബാസ്റ്റ്യന്‍ പുത്തംചക്കാലക്കല്‍

 

ജോ. കണ്‍വീനര്‍ : ഫ്രാന്‍സീസ് (ബാവി) പുളിക്കപറമ്പില്‍

 

സെക്രട്ടറി : സജി തോമസ്, മാളിയേക്കല്‍

 

ട്രഷറര്‍ : ഹാര്‍വി ജോസഫ്, കാട്ടിപറമ്പില്‍

GALLARY

Parish Bulletin

more videos

Sundays: Morning - 05.30,07.00,09.15 (Catechism Students Mass), Evening - 06.00 PM | Thursdays: Morning - 06.30, 07.30, Afternoon - 06.00 Followed by Novena to St. Sebastian | Other Weekdays: Morning - 06:30, 07.30, Afternoon - 06.00