St.Sebastian Charismatic

സെന്‍റ്. സെബാസ്റ്റ്യന്‍ കരിസ്മാറ്റിക് പ്രെയര്‍ ഗ്രൂപ്പ്

 

പ്രസിഡന്‍റ് : Mrs. ജസ്സി ഫെലിക്സ്

 

സെക്രട്ടറി : Mrs. ട്രീസാമ്മ ആന്‍ഡ്രൂസ് - 9400535534

 

ഞങ്ങള്‍ ബുധനാഴ്ച തോറും ദേവാലയത്തില്‍ എല്ലാ അംഗങ്ങളും ചേര്‍ന്ന് വൈകുന്നേരം 2.30 മുതല്‍ 5 മണി വരെ ജപമാലയും പ്രാര്‍ത്ഥനയും നടത്തുന്നു. വെള്ളിയാഴ്ച ദിവസങ്ങളില്‍ രാവിലെ 6.30ന്‍റെ ദിവ്യബലിക്കുശേഷം പത്തോളം അംഗങ്ങള്‍ കിടപ്പുരോഗികളായിട്ടുള്ളവര്‍ക്കും മരണാസന്നരായി കഴിയുന്നവര്‍ക്കും പലവിധ രോഗങ്ങളാല്‍ നിരാശയില്‍ കഴിയുന്നവര്‍ക്കുവേണ്ടി വീടുകള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുന്നു. വൈകുന്നേരം കുറച്ചംഗങ്ങള്‍ 2.30 മുതല്‍ 5 മണി വരെ ഫാത്തിമ ആശുപത്രിയില്‍ പോയി ആരാധനയും പ്രാര്‍ത്ഥനയും വചനപ്രഘോഷണവും നടത്തുന്നു.

 

ഞായറാഴ്ചകളില്‍ രാവിലെ 7 മണിയ്ക്കുള്ള ദിവ്യബലിക്കുശേഷം മാതാവിന്‍റെ ഗ്രോട്ടോയില്‍ ഞങ്ങളുടെ ഗ്രൂപ്പിനുവേണ്ടി ജപമാലയര്‍പ്പിച്ച് മധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നു.

 

തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ടിട്ടുള്ള വീടുകളില്‍ സമ്പൂര്‍ണ്ണ ജപമാല അര്‍പ്പിച്ച് മധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നു. ചൊവ്വാഴ്ചകളില്‍ വൈകുന്നേരം 3 മണി മുതല്‍ സെന്‍റ്. ജോസഫ് ചിറക്കപ്പറമ്പ് കുരിശുപുരയില്‍ സോണിനുവേണ്ടിയും സബ് സോണിനുവേണ്ടിയും മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുന്നു. മാസത്തിന്‍റെ അവസാന ചൊവ്വാഴ്ചകളില്‍ രാവിലെ 10 മുതല്‍ കുരിശിന്‍റെ വഴി മദ്യനിരോധനത്തിനുവേണ്ടിയുല്‍ മധ്യസ്ഥ പ്രാര്‍ത്ഥന. വചനപ്രഘോഷണം മുതലായവ നടത്തുന്നു.

 

സാമ്പത്തികം ഞങ്ങളുടെ അംഗങ്ങളില്‍ നിന്നും രഹസ്യപിരിവു വഴിയും അല്ലാതെയും സമാഹരിക്കുന്ന ധനം ഞങ്ങളുടെ അംഗങ്ങളില്‍ ചിലര്‍ക്ക് ചികിത്സ സഹായമായും ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്കുവേണ്ടിയും പങ്കുവയ്ക്കുന്നു. ഇത്രയുമാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍.

GALLARY

Parish Bulletin

more videos

Sundays: Morning - 05.30,07.00,09.15 (Catechism Students Mass), Evening - 06.00 PM | Thursdays: Morning - 06.30, 07.30, Afternoon - 06.00 Followed by Novena to St. Sebastian | Other Weekdays: Morning - 06:30, 07.30, Afternoon - 06.00