WIDS

    സ്ത്രീ സമഗ്ര വികസന സൊസൈറ്റിയുടെ (WIDS)യൂണിറ്റ് സെന്‍റ്. സെബാസ്റ്റിന്‍സ് പള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 25 വര്‍ഷം പിന്നിട്ടു. 1989 ലാണ് ഇവിടെ WIDS സ്ഥാപിതമായത്. കൊച്ചിന്‍ സോഷ്യല്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടന ജാതിമതഭേദമെന്യേ പാവങ്ങളുടെയും താഴ്ന്ന വരുമാനക്കാരുടെയും ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചുപോരുന്നു. സ്ത്രീകളുടെ സമഗ്രവികസനത്തിന്‍റെ ഭാഗമായി 1990 ല്‍ ക്രെഡിറ്റ് സൊസൈറ്റി സ്ഥാപിതമായി. ഇതില്‍ അംഗങ്ങളാകുന്നവരുടെ കുടുംബത്തിന്‍റെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനമാണ് ലക്ഷ്യം. അംഗങ്ങളില്‍ മിതവ്യയം പ്രോത്സാഹിപ്പിച്ച് ഒരു സമ്പാദ്യ പദ്ധതി ഉണ്ടാക്കുകയും അടിയന്തിര ഘട്ടങ്ങളില്‍ മതിയായ ഉറപ്പോടെ വായ്പകള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. പ്രവര്‍ത്തനസൗകര്യത്തിനായി A, B, C എന്ന മൂന്ന് യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്നു.

 

    ബോധവത്ക്കരണ പരിപാടികള്‍ : സ്ത്രീ അറിവിന്‍റെ സ്രോതസ്സായെങ്കില്‍ മാത്രമേ സ്ത്രീയെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടുവാനുള്ള ശക്തി സ്ത്രീക്ക് കിട്ടുകയുള്ളൂ എന്ന ആശയം ഉള്‍ക്കൊണ്ട് വൈഡ്സിന്‍റെ നേതൃത്വത്തില്‍ പല ബോധവത്ക്കരണക്ലാസുകളും നടത്തുന്നു. ആരോഗ്യം, സാമൂഹ്യക്ഷേമം, എയ്ഡ്സ്, കുട്ടികളുടെ പരിപാലനം, പഞ്ചായത്ത് രാജ്, പരിസ്ഥിതി പരിപാലനം, കൃഷി വികാസം, കമ്പോസ്റ്റ് വളം എന്നിവയെ പറ്റി സെമിനാറുകള്‍ നടത്തിയിട്ടുണ്ട്.

 

ഭാരവാഹികള്‍ :

പ്രസിഡന്‍റ് - സെബീന ജോസഫ്

 

വൈസ്പ്രസിഡന്‍റ് - മോളി പോള്‍

 

സെക്രട്ടറി - മേരി നെല്‍ബി

 

ജോ. സെക്രട്ടറി - ജാസ്മി ഡിസില്‍വ

 

ട്രഷറര്‍ - ഗ്രെയ്സി വര്‍ഗ്ഗീസ്

 

ആനിമേറ്റേഴ്സ്

 

1. റീന വര്‍ഗ്ഗീസ്

 

2. സോളി ആന്‍റണി

 

3. സ്റ്റെല്ല സ്റ്റാന്‍ലി

GALLARY

Parish Bulletin

more videos

Sundays: Morning - 05.30,07.00,09.15 (Catechism Students Mass), Evening - 06.00 PM | Thursdays: Morning - 06.30, 07.30, Afternoon - 06.00 Followed by Novena to St. Sebastian | Other Weekdays: Morning - 06:30, 07.30, Afternoon - 06.00